കിഴക്കമ്പലം: സംസ്ഥാനത്തെ ചെറുകിട നാമമാത്ര കർഷകരെ സിബിൽ സ്‌കോറിൽ നിന്ന് ബാങ്കുകൾ ഒഴിവാക്കണമെന്നും കാർഷികാവശ്യങ്ങൾക്ക് വേണ്ടി ലോണെടുക്കുന്ന കർഷകർക്ക് സിബിൽ സ്‌കോർ നിർബന്ധമില്ലെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശം നടപ്പാക്കണമെന്നും ഡി.കെ.ടി.എഫ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. എൻ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. എ.പി. കുഞ്ഞുമുഹമ്മദ്, റാണി ടെല്ലസ്, കെ.എസ്. താരാനാഥ്, ആഗസ്റ്റിൻ വല്ലത്തുകാരൻ,​ സജി പോൾ, കെ.എച്ച്. ജമാലുദീൻ, കെ.എം. പരീത് എന്നിവർ സംസാരിച്ചു.