മൂവാറ്റുപുഴ: കോതമംഗലം രൂപതാംഗം ഫാ. ജോസഫ് കുഴികണ്ണിയിൽ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മീങ്കുന്നം സെന്റ് ജോസഫ് ദേവാലയത്തിൽ. കുഴികണ്ണിയിൽ മാത്യുവിന്റെയും റോസിയുടെയും മകനാണ്. 2021 മുതൽ വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ ഇടവക വികാരിയാണ്.