
പറവൂർ: വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ സഞ്ചരിക്കുന്ന കൂനമ്മാവ് ഇന്ദിരാജി റോഡിലെ വെള്ളക്കെട്ട് ജനങ്ങളെ വലയ്ക്കുന്നു. വരാപ്പുഴ - കോട്ടുവള്ളി പഞ്ചായത്ത് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഇവിടെ നിന്ന് കുറച്ച് ദൂരെയുള്ള തോട്ടിലേക്ക് കാന നിർമ്മിച്ച് വെള്ളം ഒഴുക്കിവിട്ടാൽ പ്രശ്നത്തിന് പരിഹാരമാകും. റോഡിൽ വെള്ളം ഉയരുമ്പോൾ സമീപത്തെ വീടുകളുടെ വരാന്തയിൽ വരെ വെള്ളം കയറുന്ന അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസ ജനങ്ങൾ ഒപ്പിട്ട നിവേദനം കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.