muthoot

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് 1,000 മഴക്കോട്ടുകൾ കൈമാറി. മേയർ എം. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് സി.ഇ.ഒ പി.ഇ. മത്തായി മഴക്കോട്ടുകൾ വിതരണം ചെയ്തു. ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മുഹമ്മദ് ഷാഫി, മുത്തൂറ്റ് മിനി ചീഫ് മാർക്കറ്റിംഗ് കൺസൾട്ടന്റ് കിരൺ ജെയിംസ്, അഡ്മിൻ ആൻഡ് ഇൻഫ്രാ വൈസ് പ്രസിഡന്റ് പി.എസ്. ബിബിൻ, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, ക്ലീൻ സിറ്റി മാനേജർ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.