ആലുവ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.ഡബ്ല്യു.എ.ഇ.യു സംസ്ഥാന പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ ഒ.ആർ. ഷാജി, പി.എം. സാംസൺ, കെ.എം. സഗീർ, പി.എം. സഹീർ, കെ.എ. അൻവർ, ഏലിയാസ് മാത്യു, പ്രൊഫ. സി.ആർ. സോമൻ, മുഹമ്മദ് ഇഖ്ബാൽ, പി.കെ. ജുബിൻ, വി. വിമൽ, അരുൺ ആർ. ദാസ്, ബി.വി. റസൽ, പി.എ. ബാബു, ടി.ജെ. മാർട്ടിൻ, പ്രൊഫ. അരുൺ, ടി.വി. സുജ, അനീഷ് പി. വർഗീസ്, മാനുവൽ ലിൻസൺ, ആർ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന്
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് ആലുവ ടൗൺ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയർമാൻ സി.എൻ. മോഹനൻ പങ്കെടുക്കും. വൈകിട്ട് നാലിന് സുഹൃദ് സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നടക്കുന്ന യാത്ര അയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.