മൂവാറ്റുപുഴ: നിർമല കോളേജിൽ ദ്വിദിന പരിസ്ഥിതി ചലച്ചിത്രാത്സവത്തിന് തുടക്കമായി. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും നിർമല കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. കോളേജ് ഡിജിറ്റൽ തിയറ്ററിൽ ചലച്ചിത്രോത്സവം കോളേജ് പ്രിന്‍സിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ കുര്യാക്കോസ് ഉല്‍ഘാടനം ചെയ്തു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി ഡി. പ്രേംനാഥ് അദ്ധ്യക്ഷനായി. ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. സമാപന ദിനത്തിൽ പേഴക്കാപ്പിള്ളി ഗവ. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് അംഗങ്ങൾ പങ്കെടുക്കും.