പറവൂർ: പുതിയ ദേശീയപാതയിൽ പട്ടണം കവലയിൽ അടിപ്പാതയും ചിറ്റാറ്റുകര കവലയിൽ യൂടേണും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ പട്ടണം കവലയിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, എൻ.എം. പിയേഴ്സൺ, ടി.എസ്. രാജൻ, എം.വി. ജോസ്, സിംന സന്തോഷ്, കെ.വി. അനന്തൻ, വി.എ. താജുദ്ദീൻ, പി.പി. അരൂഷ്, എം.എ. സുധീഷ്, തുടങ്ങിയവർ സംസാരിച്ചു.