sp

ആലുവ: കർക്കടക വാവിനോടനുബന്ധിച്ചുള്ള സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് പൊലീസ് പൂർണ്ണ സജ്ജമാണെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ്.പി. ഗതാഗതകുരുക്കും ഭക്തജനത്തിരക്കും ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ആലുവ ഡിവൈ.എസ്.സ്‌പി ടി.ആർ. രാജേഷ്, തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി, ഐ.ബി. രഘു, ജി. ഗിരീഷ്, നവാസ് യൂസഫ്, എം. ഷൈനി, ജെറിൻ ജോസ്, സൗമ്യ സുകുമാരൻ തുടങ്ങി വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.