കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസ് അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാർ അറിയിച്ചു. ഇന്നലെ നടന്ന ആശുപത്രി മാനേജ്‌മെന്റ് സമിതി യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പദ്ധതി പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിക്കുക. ആശുപത്രി പരിസരത്തെ അപകടകരമായ മരങ്ങൾ വെട്ടി നീക്കം ചെയ്യാനും യോഗം തീരുമാനമെടുത്തു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാർ അദ്ധ്യക്ഷനായി.