nandhu-sarath

ആലുവ: 16 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവുമായി മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു ശരത്ചന്ദ്രൻ (26)നെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടി. യു.സി കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് ഗ്രാമിന് എണ്ണായിരം രൂപക്ക് വാങ്ങി പത്തിരട്ടിയ്ക്കാണ് വില്പന നടത്തിയിരുന്നത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുയിരുന്നു വില്പന. വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി ഷംസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.