പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ വൈദിക യോഗത്തിന്റെ മൂന്നാമത് വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ് ഘാടനം ചെയ്തു. കേന്ദ്ര വൈദിക യോഗം സെക്രട്ടറി പി.വി. ഷാജി ശാന്തി അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം വൈപ്പിൻ സനീഷ് ശാന്തി, വൈദിക യോഗം യൂണിയൻ പ്രസിഡന്റ് എ.പി. നൗഷാദ് ശാന്തി, സെക്രട്ടറി ഇടവൂർ ടി.വി ഷിബു ശാന്തി എന്നിവർ സംസാരിച്ചു.