photo

വൈപ്പിൻ: കടലാമ സംരക്ഷണ വിഷയത്തിൽ മത്സ്യതൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നയങ്ങളിൽ മുനമ്പം മത്സ്യമേഖല സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മത്സ്യമേഖലയിലെ വിവിധ സംഘടന ഭാരവാഹികളും തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കെടുത്തു. മുനമ്പം ഹാർബറിൽ നിന്ന് ആരംഭിച്ച പ്രകടനം മുനമ്പം അങ്ങാടിയിൽ സമാപിച്ചു. പ്രതിഷേധ യോഗം ഓൾ കേരള ഫിഷിംഗ് ബോട്ട് ഓണേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർ കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.കെ. വേലായുധൻ, ജനറൽ കൺവീനർ കെ.ബി. രാജീവ്, പി.പി. ഗിരീഷ്, കെ.കെ. പുഷ്‌ക്കരൻ, എ.എസ്. അരുണ, വി.വി. അനിൽ, പി.ജെ. ആൻസിലി, റേജോഷ് , കെ.വി. സന്തോഷ് എന്നിവർ സംസാരിച്ചു.