bank

ആലുവ: കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന് വർണാഭമായ തുടക്കം. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള അദ്ധ്യക്ഷനയി. ബാങ്ക് സെക്രട്ടറി എം.വി. ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാപക പ്രസിഡന്റിന്റെ കുടുംബാംഗം നേത്രൻ നമ്പൂതിരിപ്പാടിനെയും മുൻ പ്രസിഡന്റുമാർ, ജീവനക്കാർ എന്നിവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ആദരിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും നൂറ് ശതമാനം വിജയം കൈവരിച്ച കുട്ടമശേരി ഗവ. സ്‌കൂളിനെയും ആദരിച്ചു. ഷീജ പുളിക്കൻ, മനോജ് കെ. വിജയൻ, സ്‌നേഹ മോഹനൻ, റസീല ഷിഹാബ്, കെ.കെ. നാസർ, പി.എ. മുജീബ്, കെ.എം. ഷംസുദ്ദീൻ, പി.എ. ഷാജഹാൻ, പി.കെ. ഗോപി, ജോയിപോൾ, ഇ.കെ. മുരളി, കെ.എ. രമേശ്, ലിസി സെബാസ്റ്റ്യൻ, കെ.ആർ. റെജി, അഫ്സൽ, മുജീബ് കുട്ടമശേരി, കെ. രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.

1924 ജൂലായ് 25ന് തോട്ടുമുഖം പരസ്പര സഹായ സഹകരണ സംഘമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1980ലാണ് കുട്ടമശേരി സർവീസ് സഹകരണ ബാങ്കായത്. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.