മൂവാറ്റുപുഴ: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജിനിയറിംഗിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ മുൻ എച്ച്. ഒ .ഡി മൂവാറ്റുപുഴ അമ്പഴച്ചാലിൽ പ്രൊഫ. എ.ഐ. കുര്യാക്കോസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഡോ. മറിയാമ്മ കുര്യാക്കോസ് (പ്രൊഫ. എമിരറ്റസ് ഒഫ് മെഡിസിൻ, കോലഞ്ചേരി മെഡിക്കൽ കോളേജ്). മക്കൾ: ഐസക്ക് കുര്യാക്കോസ്, ഡോ. സുപ്രിയ മിറിയം കുര്യാക്കാസ്, ( സീനിയർ കൺസൾട്ടന്റ് കാരിത്താസ് ഹോസ്‌പിറ്റൽ). മരുമക്കൾ: മിഷേൽ ജേക്കബ് (അസി. പ്രൊഫ. ബസേലിയോസ് കോളേജ്, കോട്ടയം), ഡോ. അനീഷ് വർഗീസ് (താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റൽ, പാമ്പാടി)