പെരുമ്പാവൂർ: എം.സി റോഡിൽ പുല്ലുവഴി വില്ലേജ് ഓഫീസിന് സമീപം ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ചു. കലൂർ ജഡ്ജസ് അവന്യൂ പീടികത്തറയിൽ വീട്ടിൽ റഹ്‌മത്തുള്ളയുടെ മകൻ മുഹമ്മദ് ഇജാസ് (21), ഒപ്പമുണ്ടായിരുന്ന ചങ്ങനാശേരി കുരിശുമൂട് പുതുപ്പുരയ്ക്കൽ വീട്ടിൽ ജോസ് ഗ്രിഗറിയുടെ മകൾ ഫിയോന ജോസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഇജാസ് തത്ക്ഷണവും ഫിയോന ജോസ് ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേയുമാണ് മരിച്ചത്. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.
ഫിയോന ജോസ് എറണാകുളത്ത് എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനിയാണ്.