കോതമംഗലം: ചെറിയ പള്ളിത്താഴത്തുള്ള ഒരു ഷെഡ്യൂൾഡ് ബാങ്കിലെ രണ്ട് ജീവനക്കാർക്ക് എച്ച് വൺ എൻ വൺ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇവരിൽ ഒരാളുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോതമംഗലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സാംപോൾ ബാങ്കിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറന്റൈനിലാക്കി. ബാങ്ക് ഉദ്യോഗസ്ഥർ രോഗവിവരം ബാങ്കിൽ എഴുതി വച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. ബാങ്കിന്റെ പ്രധാന വാതിലും ജനാലകളും തുറന്നിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.