കൊച്ചി: തൃക്കാക്കരയിൽ ഒമ്പത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ബംഗാൾ മുൻഷിദാബാദ് സ്വദേശി ജുഷാറ് ഷെയ്ഖാണ് (21) പിടിയിലായത്. തൃക്കാക്കര എയർഫോഴ്സ് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 8.9 കിലോ കഞ്ചാവ് കണ്ടെടുത്തു. നാർകോട്ടിക് സെൽ എ.സി.പി അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽനിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് മൊത്തക്കച്ചവടകാർക്ക് കച്ചവടം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. അസാം ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള കഞ്ചാവ് കടത്തിന്റെ മുഖ്യകണ്ണിയാണ് പ്രതി.