അങ്കമാലി: ബൈക്കിടിച്ച് പരിക്കേറ്റ് അപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. തുറവൂർ മൂഞ്ഞേലി വറീത് പൗലോസ് ( 67) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 5.30ന് ജോലിക്കായി ജംഗ്ഷനിലേക്ക് നടന്ന് പോകവേ തുറവൂർ കോൺവെന്റ് ജംഗ്ഷനിൽ വച്ച് ബൈക്കിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ ചികത്സയിലായിരുന്നു. ഇന്നലെ രാത്രി 9.30 നാണ് മരിച്ചത്. സംസ്കാരം ഉച്ചകഴിഞ്ഞ് നടക്കും. ഭാര്യ: ലിസി. മകൾ: സൗമ്യ ( നഴ്സ്,മെഡിക്കൽ കോളേജ്, തൃശ്ശൂർ). മരുമകൻ: ഡൈജോ.