anu

കൊച്ചി: സെൻട്രൽ ഗവണ്മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ 14 വിദ്യാർത്ഥികളെ അനുമോദിച്ചു. സി.ജി.ഒ.എ അംഗങ്ങളായ ഡോ,കെ.ജെ മാത്യു, ഡോ. വി.വി. സുഗുണൻ, ഡോ.പി. ജയശങ്കർ എന്നിവർ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് ബിരുദാനന്തര പരീക്ഷകളിൽ റാങ്ക്‌ നേടിയവർക്ക് സമ്മാനിച്ചു.

കുഫോസ് വൈസ് ചാൻസലർ ഡോ.ടി. പ്രദീപ്കുമാർ മുഖ്യാതിഥിയായിരുന്നു. സി.ജി.ഒ.എ പ്രസിഡന്റ് എസ്. അനന്തനാരായണൻ അദ്ധ്യക്ഷത വഹിച്ചു, കുസാറ്റ് മറൈൻ സയൻസ് ഡീൻ ഡോ. ബിജോയ്‌ നന്ദൻ, വൈക്കം മഹാദേവ കോളേജ് അഡ്വൈസർ ടി.ആർ.എസ്‌ മേനോൻ, ഭാരതമാതാ കോളേജ്‌ സുവോളജി മേധാവി ഡോ.ടി. സിമി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.