ksusm

കൊച്ചി: സെയിൽസ്‌ ഫോഴ്‌സ് കൺസൾട്ടിംഗ് കമ്പനിയായ മലയാളി സ്റ്റാർട്ടപ്പ് ഇംപാട്കീവിനെ അമേരിക്കയിലെ സിലിക്കൺവാലി കമ്പനിയായ ഇൻഫോഗെയിൻ ഏറ്റെടുത്തു. 2021ലാണ് ഇൻഫോപാർക്കിൽ ഇംപാക്ടീവ് പ്രവർത്തനമാരംഭിച്ചത്. ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ സെയിൽഫോഴ്‌സിലൂടെ ഉപഭോക്തൃഡാറ്റ ഒറ്റ പ്ലാറ്റ്‌ഫോമിലേക്കെത്തുമെന്ന് ഇൻഫോഗെയിൻ സി.ഇ.ഒ ദിനേഷ് വേണുഗോപാൽ പറഞ്ഞു. ഇൻഫോഗെയിനിന്റെ ഉപഭോക്തൃ സമൂഹത്തിന് സേവനങ്ങൾ നൽകാൻ ഏറ്റെടക്കലിലൂടെ കഴിയുമെന്ന് ഇംപാക്ടീവ് സഹസ്ഥാപകനും സി.ഇ.ഒയുമായ പ്രവീൺ ദേശായ് പറഞ്ഞു. നൂതനത്വം, മൾട്ടി ക്ലൗഡ് ഡിപ്ലോയ്മന്റിലുള്ള ശ്രദ്ധ, സെയിൽഫോഴ്‌സ് ആക്‌സിലറേറ്റുകൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കാൻ സഹായിച്ചതെന്ന് ഇംപാട്കീവ് പ്രസിഡന്റ് ജോസഫ് കോര പറഞ്ഞു.