ficci

കൊച്ചി: ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഡ്‌ജറ്റ് വിശകലന ചർച്ച സംഘടിപ്പിച്ചു. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറും പ്രൊഫസറുമായ പ്രൊഫ.സി. വീരമണി മുഖ്യ പ്രഭാഷണം നടത്തി. സി.പി.പി.ആർ ചെയർമാൻ ഡി. ധനുരാജ് ആമുഖപ്രഭാഷണം നടത്തി. ഫിക്കി ടാക്‌സേഷൻ കമ്മിറ്റി ചെയർമാൻ ആന്റണി കൊട്ടാരം, ഫിക്കി കേരള മേധാവി സാവിയോ മാത്യു, ജിയോജിത് ഫിനാൻഷ്യൽ സർവീസ് സീനിയർ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് സോണി മാത്യൂസ്, ഡെലോയിറ്റ് പാർട്ണർ പ്രിയ നാരായണൻ, റെജി ടോം ആന്റണി ആൻഡ് അസോസിയേറ്റ്‌സ് മാനേജിംഗ് പാർട്ണർ റെജി ടോം ആന്റണി എന്നിവർ പങ്കെടുത്തു.