അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര കനാൽബണ്ട് ജംഗ്ഷനിൽ പണി പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തെളിയിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ ജനകീയ സ്വിച്ച് ഓൺ കർമ്മം സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.അഡ്വ. ബിബിൻ വർഗീസ് ലൈറ്റ് പ്രകാശിപ്പിച്ചു. ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട് അദ്ധ്യക്ഷനായി. ജോളി പി. ജോസ്, ടി.സി. ഷാജൻ ഐ.പി. ജേക്കബ്, ടി.പി. വേണു,ഡോ. കെ.ജി. അജീഷ്, കെ.സി. വർഗീസ്, ടി.കെ. ജയൻ എന്നിവർ നേതൃത്വം നൽകി.