thiru

തിരുവാങ്കുളം: പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ആർ. ശശിധര പണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി. കൊച്ചുമോൻ, വി.പി. ശ്യാമള, കെ. രാജൻ എന്നിവർ സംസാരിച്ചു.