കൊച്ചി: കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ ജില്ലാ ഭാരവാഹികളായി ഡി.എസ്. ഗിരിജാദേവി (രക്ഷാധികാരി), കെ.പി. പ്രദീപ് (പ്രസിഡന്റ്), ടി. പുഷ്പ ( വൈസ് പ്രസിഡന്റ്), പി.ജെ. ശിവദാസൻ (സെക്രട്ടറി), പി.എ. അബ്ദുൾ റഹിം (ട്രഷറർ), കെ.കെ. രാജൻ, വി.വി. മുരളീധരൻ, തമ്പി പോൾ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി എ.വി. വിമൽചന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ. ടെൻസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ടി. ജോബ്, മദ്ധ്യമേഖല സെക്രട്ടറി ഇ.പി ശ്രീദേവി, ലീഗൽ കൺവീനർ വി. പി. രാധാകൃഷ്ണൻ, വെൽഫെയർ സമിതി കൺവീനർ ഗീത ആർ. നായർ, ജില്ലാ രക്ഷാധികാരി കെ.എസ്. ദാമോദരൻ നമ്പൂതിരി, സെക്രട്ടറി പി.ജെ. ശിവദാസൻ, ട്രഷറർ ദുർഗാദാസ്, ഡിവിഷൻ സെക്രട്ടറി ടി.വി. ലാൽ എന്നിവർ പ്രസംഗിച്ചു.