കാലടി: കേരള കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി കർഷകഭേരി പദ്ധതിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച അടുക്കള തോട്ടം പരിപാടി സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. വിജു തമ്പാന്റെ വസതിയിലാണ് ആദ്യ അടുക്കള തോട്ടം ആരംഭിച്ചത്. 500 അടുക്കള തോട്ടം ആദ്യ ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം. കർഷകസംഘം ഏരിയ സെക്രട്ടറി പി. അശോകൻ പദ്ധതി രേഖ അവതരിപ്പിച്ചു. പി.ബി. അലി, എം.ജി. ഗോപിനാഥ്, എൻ.വി. ഷിജു, ജെമിനി ഗണേശൻ, കെ.എൻ. സന്തോഷ്, ടി.എസ്. ജയൻ എന്നിവർ സംസാരിച്ചു.