lahari

കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി ഉയോഗത്തിനെതിരെ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക്
വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശിയായ കെ.സി. മോഹനൻ നടത്തുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ആരംഭിച്ചു. കച്ചേരിപ്പടി ഗാന്ധി ഭവനിൽ നിന്നാരംഭിച്ച യാത്ര കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള മദ്യനിരോധന സമിതി ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കടവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ, കെ.കെ.വാമലോചനൻ, ഏലൂർ ഗോപിനാഥ്, ഹിൽട്ടൺ ചാൾസ്, പി.ആർ. അജാമിളൻ, എം.എൽ. ജോസഫ്, കെ. വിജയൻ, രാജേഷ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.