കൊച്ചി: രാമായണ മാസാചരണത്തോടനുബന്ധിച്ച് പോണേക്കര പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കടകം ഒന്നുമുതൽ ആരംഭിച്ച രാമായണ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപനം അമൃതാനന്ദമയി മഠം ബ്രഹ്മചാരി അചലാമൃതാനന്ദ ചൈതന്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പോണേക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ജി. അജിത്കുമാർ അദ്ധ്യക്ഷനായി. ജയരാജ് ഭാരതി, സെക്രട്ടറി കെ. ജി. രാധാകൃഷ്ണൻ, കെ.കെ. നാരായണൻ നായർ, വനിതാ സമാജം പ്രസിഡന്റ് വി.എൻ. സരോജിനി എന്നിവർ സംസാരിച്ചു.