unita-am

അങ്കമാലി: അങ്കമാലി മേഖലയിൽ പ്രവർത്തിക്കുന്ന മാർ ഇഗ്‌നാത്തയോസ് സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കോതകുളങ്ങര ഗവൺമെന്റ് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും യൂണഫോം വിതരണം ചെയ്തു. അങ്കമാലി മുനിസിപ്പിൽ ചെയർമാൻ മാത്യു തോമസ് വിതരണോദ്‌ഘോടനം നിർവഹിച്ചു. സേവാസംഘം പ്രസിഡന്റ് ഫാ. ജിസ് മാത്യു അദ്ധ്യക്ഷനായി. സേവാസംഘം സെക്രട്ടറി ബേബി പോൾ, റീത്തപോൾ, റോസിലി തോമസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനമോൾ, സേവാസംഘം ട്രഷറർ പി.വി. ഏലിയാസ്, കെ.പി. ബാബു, വി.കെ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.