കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ ബിരുദ, ബിരുദാനന്തര പഠന പൂർത്തീകരണ സർട്ടിഫിക്കറ്റ് വിതരണം 'പ്രയാണ 2024" ഇന്ന് നടക്കും. നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം ചെയ്യും. കോളേജ് മുഖ്യ രക്ഷാധികാരി കെ.കെ. കർണൻ അദ്ധ്യക്ഷനാകും. ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ, കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, മാനേജർ വി. മോഹനൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ് എന്നിവർ സംസാരിക്കും. കോളേജിലെ എം.ബി.എ, എം.സി.എ, എം.ടെക്, ബി.ടെക് ബിരുദധാരികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.