കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ്, ഹൈസ്‌കൂൾ എൻ.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരണവും വിമുക്തഭടന്മാരുടെ സംഗമവും നടന്നു. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഗാർഡ് ഒഫ് ഓണർ, ശോക് ശസ്ത്ര, പരേഡ് എന്നിവയ്ക്ക് ശേഷം കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരടക്കം 40 വിമുക്തഭടന്മാരെ ആദരിച്ചു. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ, ഹെഡ്മിസ്‌ട്രസ് ജയമോൾ വി. ചാക്കപ്പൻ, എൻ.സി.സി ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, രഞ്ജിത് പോൾ, എയർഫോഴ്‌സ് ഉദ്യോഗസ്ഥരായ സർജന്റ് വികാസ്, കോർപ്പറൽ നിതിൻ എന്നിവർ സംബന്ധിച്ചു.