അങ്കമാലി: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത, ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പ് നിയന്ത്രിച്ചത്. ഉദ്ഘാടന യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെസ്മി ജിജോ, ടി.വൈ. ഏല്യാസ്, ജാൻസി അരീയ്ക്കൽ, റോസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.