മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്ന് കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, കെ.എസ്.ആർ.ടി.സി എ.ടി.ഒ ഷാജി കുര്യാക്കോസ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബിനു, ഇൻസ്‌പെക്ടർ ഷാജിമോൻ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ കറുപ്പുസ്വാമി എന്നിവർ സംസാരിച്ചു. രാവിലെ 7.30ന് ആരംഭിച്ച് വാളകം, പാലനാട്ടി കവല, കടയിരുപ്പ്, കരിമുകൾ, ഇൻഫോപാർക്ക്,കാക്കനാട്, എച്ച്.എം.ടി കവലവഴി രാവിലെ 9.55ന് കളമശേരി മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 10.40ന് മൂവാറ്റുപുഴയിലേക്ക് തിരികെ സർവീസ് നടത്തും. പിന്നീട് വൈകിട്ട് 5.10ന് മെഡിക്കൽ കോളേജിൽ നിന്നുള്ള സർവീസ് രാത്രി 7.10ന് മൂവാറ്റുപുഴയിലെത്തും.
മൂവാറ്റുപുഴ - എറണാകുളം റൂട്ടിൽ കെ.എസ്.ആർ.സി കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വാഗമണിൽ നിന്ന് രാത്രി 8ന് എറണാകുളത്തേക്കുള്ള സർവീസ് രാത്രി 11.15ന് മൂവാറ്റുപുഴയിലൂടെ കടന്നു പോകും. രാത്രി 10.10ന് മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള ബസ് സർവീസും പുനരാരംഭിച്ചു. രാവിലെ കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന സർവീസ് പുലർച്ചെ 5ന് മൂവാറ്റുപുഴയിലൂടെ കടന്നു പോകും. എം .സി റോഡ് വഴി കടന്നുപോകുന്ന ബസുകളിൽ ചിലത് മൂവാറ്റുപുഴ -എറണാകുളം റോഡിലൂടെ വൈറ്റില ഹബ്ബ് വഴി കടന്നു പോകും വിധത്തിലുള്ള ക്രമീകരണങ്ങൾ നടത്തുന്നതാനും തീരുമാനിച്ചിട്ടുണ്ട്.