nss

കിഴക്കമ്പലം: അറയ്ക്കപ്പടി ജയഭാരത് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, കൊച്ചിൻ സൗത്ത് റോട്ടറി ക്ളബ്, ഐ.എം.എ എറണാകുളം എന്നിവരുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പുള്ളിക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എ.എം. കരീം അദ്ധ്യക്ഷനായി. കൊച്ചിൻ സൗത്ത് റോട്ടറി ക്ളബ് പ്രസിഡന്റ് പി.ജെ. ജയശങ്കർ മുഖ്യാതിഥിയായി. ഡോ. വി. സലീം സെമിനാറിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൻ. നിതേഷ് കുമാർ, ആർ.സി.സി കോ ഓർഡിനേറ്റർ എം. രഞ്ജിത് കുമാർ, രമ്യ സുരേന്ദ്രൻ, ലിബിന ടി. ബഷീർ, സാബിറ ബീഗം എന്നിവർ സംസാരിച്ചു.