കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എൻ.സി.ഇ.ആർ.ടി, വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഒഫ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന് സെപ്തംബർ 15 വരെ അപേക്ഷിക്കാം. സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ആറുമുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. www.vvm.org.in എന്ന വെബ്സൈറ്റിലൂടെയോ സ്കൂൾ മുഖേനയോ 200 ഫീസ് അടച്ച് അപേക്ഷിക്കാം. ദേശീയതല ക്യാമ്പുകളിൽ വിജിയിക്കുന്നവർക്ക് 25000, 15000, 10000 എന്നിങ്ങനെ സമ്മാനം ലഭിക്കും.