കോലഞ്ചേരി: മൂവാറ്റുപുഴ നിന്ന് കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസിന് സൗത്ത് മുഴുവന്നൂർ പള്ളിത്താഴത്ത് നാട്ടുകാർ സ്വീകരണം നൽകി. മൂവാറ്റുപുഴ എ.ടി.ഒ ഷാജി കുര്യാക്കോസ്, ഡ്രൈവർ എൽദോസ് വർക്കി, കണ്ടക്ടർ കെ.വി. അമർ എന്നിവരെ മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, മുൻ പഞ്ചായത്ത് അംഗം ടി.എൻ. സാജു എന്നിവർ ചേർന്ന് വരവേറ്റു. മഴുവന്നൂർ പഞ്ചായത്ത് അംഗം കെ.കെ. ജയേഷ്, അനിൽ വാളകം, അരുൺ വാസു, രഞ്ജിത്ത് രത്‌നാകരൻ, പി.കെ. ബേബി, ജെയിംസ് പാറക്കാട്ടിൽ, ഹമീദ് ചേരിമറ്റം, മജു പോക്കാട്ട് എന്നിവർ നേതൃത്വം നൽകി.