പറവൂർ: വെടിമറ പൊതുജന മഹാസഭ പണിക്കരച്ചൻ ദേവിക്ഷേത്രം വാർഷിക പൊതുയോഗം നാളെ രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിൽ നടക്കും. 2018ലെ പ്രളയത്തിൽ അംഗത്വ രജിസ്റ്റ‌ർ നഷ്ടപ്പെട്ടതിനാൽ പഴയ അംഗങ്ങളുടെ മെമ്പർഷിപ്പ് പുതുക്കുന്നതിനുള്ള അവസരം ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.