കൊച്ചി: ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ) വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് വാരിയം റോഡിലുള്ള ലോട്ടസ് ക്ലബിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യും. ഔഷധവ്യാപാര മേഖലയിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് കെ. മാത്യു മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പ്രസിഡന്റ് ആന്റണി തര്യൻ അദ്ധ്യക്ഷത വഹിക്കും.