പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്, എസ്.എൻ.എം പോളി ടെക്നിക് കോളേജ് എന്നിവടങ്ങളിൽ വിവിധ ബി.ടെക്, ഡിപ്ളോമ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ ഒമ്പതരമുതൽ വൈകിട്ട് മൂന്നുവരെ നടത്തും. വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. സാമ്പത്തിക പിന്നാക്കമുള്ളവർക്കും മികച്ച പഠന നിലവാരമുള്ളവർക്കും വിവിധ സ്കീമുകളും അർഹരായവർക്ക് സ്കോളർഷിപ്പും ലഭിക്കുമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 9188557142 (ബിടെക്), 9188783360 (ഡിപ്ലോമ).