കോതമംഗലം: വടാട്ടുപാറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലിയെ ചത്ത നിലയിൽ കണ്ടെത്തി. വടാട്ടുപാറ മീരാൻസിറ്റിക്കു സമീപം മാടവന ബഷീറിന്റെ രണ്ടു കന്നുകാലികളിൽ ഒന്നിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമിച്ചത് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കന്നുകാലിയുടെ വാലിനോട് ചേർന്നുള്ള ഭാഗം കടിച്ചുപറിച്ച നിലയിലാണ്. ബഷീറിന് നഷ്ടപരിഹാരം നൽകാനുള്ള നടപടി കൈക്കൊള്ളുമെന്ന് വനപാലകർ അറിയിച്ചു.