കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അഞ്ചുകോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയ സംരംഭകർക്ക് പിന്തുണ നൽകുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തുടർ നിക്ഷേപം സംബന്ധിച്ച സമ്മേളനം സംഘടിപ്പിക്കും.
250 സംരംഭകർ പങ്കെടുക്കുന്ന സമ്മേളനം 29ന് രാവിലെ 10.15 ന് കൊച്ചി ലേ മെറീഡിയനിലെ ഒമാൻ ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിക്കും.