കുറുപ്പംപടി: കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ കേരള ഭൂപടംകേന്ദ്ര ധനമന്ത്രിക്ക് അയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുടക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തി പോസ്റ്റാഫീസിൽ നിന്നാണ് ഭൂപടം അയച്ചത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽദോസ് ജോർജ് അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ മനു പോൾ, മരിയ സാജ് മാത്യു, പി.എസ്. രഞ്ജിത്ത്, വി.ബി. ബെറിൻ, അക്ഷയ്പോൾ, ബിജു കുര്യൻ, ബിബിൻ ചാക്കപ്പൻ എന്നിവർ സംസാരിച്ചു.