അങ്കമാലി: കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ ( 78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ ഇന്നലെ രാവിലെ 5.30 നായിരുന്നു അപകടം. ഫെഡറൽസിറ്റിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഭാര്യ: അംബുജം. മക്കൾ: ബിന്ദു, അജിത്ത്കുമാർ, സജീവൻ, പരേതനായ ശ്രീവത്സൻ. മരുമക്കൾ: ബാബു,ശ്രീലക്ഷ്മി. പരേതന്റെ കണ്ണുകൾ എൽ.എഫ് ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.