ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അൻവർ സാദത്ത് എം.എൽ.എ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന 'അലൈവ്' സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ മൂന്നാംഘട്ടം ഇന്ന് രാവിലെ 10ന് ആലുവ സെന്റ് സേവ്യേഴ്‌സ് വുമൻസ് കോളേജിൽ നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസിഡർ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. കെ. മീര, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പങ്കെടുക്കും.