മൂവാറ്റുപുഴ: പായിപ്രയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പായിപ്ര സമഷ്ടിപ്പടി ഇടശ്ശേരികുടിയിൽ വിനോദ് ഇ. എസ്. (45)ആണ് തടിപ്പണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. കൂടെയുള്ളവർ ഉടൻതന്നെ വിനോദിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, ശ്രീഹരി.