y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെയും നാഷണൽ എക്‌സ് സർവ്വീ‌സ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ യുദ്ധവിജയാചരണവും കേണൽ വിശ്വനാഥൻ അനുസ്‌മരണവും നടത്തി. ലായം കൂത്തമ്പലത്തിൽ കേണൽ വിശ്വനാഥൻ സ്‌മൃതി മണ്ഡപത്തിന് മുന്നിൽ കെ. ബാബു എം.എൽ.എ അമർ ജവാൻ ജ്യോതി തെളിച്ചു. കേണൽ വിശ്വനാഥന്റെ അർദ്ധകായ പ്രതിമയിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഹാരാർപ്പണം നടത്തി. അനുസ്‌മരണ സമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രമാ സന്തോഷ് അദ്ധ്യക്ഷയായി. കമാൻഡർ കെ.ജി.നായർ, കേണൽ കെ ജയചന്രൻ, വി.എസ്. ജോൺ, ലെഫ്. റിട്ട. കേണൽ റീത്താമ്മ, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, പ്രതിപക്ഷനേതാവ് പി.കെ. പീതാംബരൻ തുടങ്ങിയവർ കേണൽ വിശ്വനാഥന്റെ സ്‌മൃതിമണ്ഡ‌പത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.