accident

മൂവാറ്റുപുഴ: നഗരത്തിലെ ടി.ബി റോഡിൽ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കച്ചേരിത്താഴത്ത് നിന്ന് ചരക്കുമായി എത്തിയ ലോറിയാണ് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് മുന്നിലുള്ള വളവിൽ അപകടത്തിൽപ്പെട്ടത്. ടെലഫോൺ പോസ്റ്റിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് ലോറി നിന്നത്. അശാസ്ത്രീയമായി നിർമ്മിച്ച റോഡിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ദിവസേനയെന്നോണം ഇവിടെ അപകടങ്ങൾ നടക്കുന്നതായി പ്രദേശവാസികളും പറഞ്ഞു. വലിയ ഗതാഗത കുരുക്കാണ് അപകടത്തെ തുടർന്ന് ഉണ്ടായത്.