കൊച്ചി: ഹിന്ദി സാഹിത്യകാരനും കവിയുമായ ഡോ. എ. അരവിന്ദാക്ഷന്റെ 75-ാം ജന്മദിനം ഇന്ന് രാവിലെ 10 ന് ശിഷ്യന്മാർ ഒത്തുചേർന്ന് സമുചിതമായി ആഘോഷിക്കും. കാക്കനാട് റെക്കാ ക്ലബിൽ നടക്കുന്ന ചടങ്ങ് പ്രൊഫ്. ടി.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. കവയിത്രി അനാമിക, കവി മദൻ കശ്യപ്, ഉമ്മീദ് പത്രിക എഡിറ്റർ ജിതേന്ദ്ര ശ്രീവാസ്തവ് എന്നിവർ മുഖ്യാത്ഥികളാകും. ഹിന്ദിയിലെ ഡോ. എ. അരവിന്ദാക്ഷന്റെ കൃതികളുടെ സമാഹാരം പ്രകാശനം ചെയ്ത് അദ്ദേഹത്തിന് ആദരമൊരുക്കും. ഗവേഷണ വിദ്യാർത്ഥികളുടെ പുസ്തകങ്ങളുടെ പ്രകാശനം , വാണി പ്രകാശൻ പ്രസിദ്ധീകരിച്ച അരവിന്ദാക്ഷൻ രചനാവലി ബ്രോഷറിന്റെ പ്രകാശനം എന്നിവയും ഇതോടൊപ്പം നടക്കും.