photo

വൈപ്പിൻ: ലോക കണ്ടൽ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പഞ്ചായത്തും പ്ലാൻ അറ്റ് എർത്തും സംയുക്തമായി കണ്ടൽ സംരക്ഷണ ദിനം ആചരിച്ചു. മാർക് ഫോർ വൈപ്പിൻ പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച കണ്ടൽ നഴ്‌സറി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം കോവിലകത്തും കടവിലാണ് നഴ്‌സറി നിർമ്മിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജിലെ എൻ.സി.സി കേഡറ്റുകൾക്ക് കണ്ടൽ ചെടികൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണികൃഷ്ണൻ, മുജീബ് മുഹമ്മദ്, സൂരജ് ഏബ്രാഹം, ലിയാസ് കരീം എന്നിവർ സംസാരിച്ചു.