kissan

മൂവാറ്റുപുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായി കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഒമ്പതാം വാർഡിൽ കോച്ചേരി ബെഷി പോളിന്റെ രണ്ട് ഏക്കർ സ്ഥലത്ത് വിവിധ പച്ചക്കറികൾ കൃഷി ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ പ്രാദേശിക സഭ സെക്രട്ടറി മാത്യു ടി. തോമസ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ കെ.എസ്. സണ്ണി, സുഹറ അലിയർ, ഷെറീന കെ.പി, മാത്യു ജോസഫ്, വി.ഒ. കുറുമ്പൻ, ബെഷി പോൾ, സജി മാങ്കുത്തേൽ തുടങ്ങിയവർ പങ്കെടുത്തു.