
കൊച്ചി: ഡെങ്കിപ്പനിയും പകർച്ച വ്യാധികളും പകരുന്നതിനെതിരെയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റി നഗരസഭാ കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് സി.കെ. ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ബി. അനിൽകുമാർ വൈസ് പ്രസിഡന്റ് രതീഷ് കുമാർ ഫിഷർമെൻ സെൽ സ്റ്റേറ്റ് കോ കൺവീനർ സുനിൽ തീരഭൂമി, മണ്ഡലം ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട് ന്യൂനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ.ജെ. റോബിൻ, മഹിള മോർച്ച ജില്ലാ കമ്മിറ്റി അംഗം സീമ ബാലകൃഷ്ണൻ, ഉഷാ മോഹൻ എന്നിവർ സംസാരിച്ചു.